Venom from fire ants could one day be used to treat psoriasis, new research found.
A skin cream made of solenopsins, the toxic component, helps combat symptoms of the skin condition, scientists claim.
ആധുനിക വൈദ്യശാസ്ത്രം മാറാരോഗമെന്ന ഗണത്തിൽപ്പെടുത്തിയ സോറിയാസിസ് എന്ന ത്വക്രോഗത്തിന് പരിഹാരം നമ്മുടെ തൊലിപ്പുറത്ത് വേദനമാത്രം സമ്മാനിക്കുന്ന ഉറുമ്പുകളിൽനിന്ന്. അറ്റ്ലാൻറയിലെ ഇമോറി യൂനിവേഴ്സിറ്റി സ്കൂൾ ഒാഫ് മെഡിസിനിെല ഗവേഷകരാണ് ദീർഘകാലമായി ഡോക്ടർമാർക്ക് മുന്നിൽ ചോദ്യചിഹ്നമായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ഉറുമ്പുകളിലെ ചെറിയ അളവിലുള്ള ‘വിഷ’ത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ആൽക്കലോയിഡുകൾ ഉപയോഗിച്ച് നിർമിക്കുന്ന ലേപനമാണ് സോറിയാസിസിന് ഫലപ്രദമെന്ന് തെളിഞ്ഞിരിക്കുന്നത്.